കോഴിക്കോട്: വടകരയില്‍ ലഹരിക്കടിമകളായ യുവാക്കള്‍ തമ്മിലുണ്ടായ കൈയാങ്കളിയില്‍ ഒരാള്‍ക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്‍ ഹിജാസിനാണ് കുത്തേറ്റത്.
തമിഴ്നാട്ടുകാരനായ അജി എന്നയാളാണ് ഹിജാസിനെ കുത്തിയത്. കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് അജി ഹിജാസിനെ കുത്തുകയായിരുന്നു.സംഭവത്തില്‍ അജിയെ പോലീസ് അറസ്റ്റു ചെയ്തു.

