വയനാട്: പനമരം ടൗണിന് സമീപം മേച്ചേരിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. വനപാലകരും പോലീസും സ്ഥലത്തെത്തി ഇവയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരുകയാണ്.
സമീപത്തെ ഒരു തോട്ടത്തിലാണ് ആനകള്‍ നിലയുറപ്പിച്ചിരുന്നത്. വനംവകുപ്പ് സംഘം പടക്കം പൊട്ടിച്ചതിന് പിന്നാലെ മറ്റൊരു തോട്ടത്തിലേക്ക് ആനക്കൂട്ടം നീങ്ങി. ഇവയെ ഇവിടെനിന്ന് മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഏഴ് കാട്ടാനകള്‍ അടങ്ങുന്ന സംഘമാണ് ജനവാസമേഖലയില്‍ ഇറങ്ങിയത്. വെള്ളിയാഴ്ച രാത്രിയാണ് ആനകള്‍ ഇവിടെ എത്തിയതെന്നാണ് വിവരം. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.


