കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് യു എ ഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടും അത് നിരസിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ പണം നല്‍കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ശബരിമല യുവതീ പ്രവേശനത്തെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. വിധി നടപ്പാക്കാന്‍ കഴിയില്ലെന്ന് ഒരു സര്‍ക്കാരിനും പറയാന്‍ കഴിയില്ല. 1991ന് മുമ്ബും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

