കൊല്ലം: പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എം.ബി.രാജേഷ്.
ഗവര്‍ണര്‍ നടത്തിയത് പ്രൈം ടൈം കോമഡിയെന്ന് മന്ത്രി പ്രതികരിച്ചു.
പോലീസിനെ അറിയിക്കാതെയുള്ള ഗവര്‍ണറുടെ നടപ്പിന്റെ അര്‍ഥം എന്താണ്. എന്നെ ഒന്ന് അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞ് ഏതോ സിനിമയില്‍ ജഗതി നടക്കുന്നതുപോലെയായിരുന്നു. പരിഹാസ കഥാപാത്രമായി ഗവര്‍ണര്‍ മാറിയെന്നും മന്ത്രി പറഞ്ഞു.


