കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസമായി പെട്രോളിന്റെ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 17ന് പെട്രോളിന് 19 പൈസയും ഡീസലിന് ഒമ്പത് പൈസയും കൂടി. 18ന് വീണ്ടും പെട്രോളിന് പത്ത് പൈസയും ഡീസലിന് എട്ട് പൈസയും വര്‍ധിച്ചു. ഒരുമാസത്തെ ഇടവേളക്കുശേഷമാണ് വില വീണ്ടും കൂടുന്നത്. 
ചൊവ്വാഴ്ച കോഴിക്കോട്ട് പെട്രോളിന് 72.61 രൂപയും 68.26 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 72.36രൂപയും ഡീസലിന് 67.99രൂപയുമാണ് വില. തിരുവനന്തപുരത്താണ് സംസ്ഥാനത്തെ കൂടിയ വില. പെട്രോളിന് 73.81, ഡീസലിന് 69.36.

