തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ന് 1093 സര്‍വീസുകള്‍ മുടങ്ങി. എന്നാല്‍ പ്രതിസന്ധി മൂലം വരുമാനം കുറഞ്ഞിട്ടില്ലെന്ന് സി.എം.ഡി ടോമിന് ജെ തച്ചങ്കരി അറിയിച്ചു.
കണ്ടക്ടര്‍മാരുടെ അഭാവം മൂലം ഇന്ന് മുടങ്ങിയത് 1093 സര്‍വീസുകള്‍. കൂടുതലും എറണാകുളം സോണിലാണ് 562. അതേസമയം
പ്രശ്ന പരിഹാരത്തിനുള്ള തീവ്ര ശ്രമത്തിലാണ് കെ.എസ്.ആര്.ടി.സി. ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ആസ്ഥാനത്ത് ചേര്‍ന്നു.
ദീര്‍ഘനാളായി അവധിയിലായിരുന്ന 800 കണ്ടക്ടര്‍മാരോട് അടിയന്തിരമായി ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശം നല്കി. ലാഭകരമല്ലാത്ത സര്‍വീസുകള്‍ വെട്ടിക്കുറച്ച്. ദീര്‍ഘദൂര, മിന്നല്‍ സര്‍വീസുകള്‍ കണ്ടക്ടര്രഹിതമാക്കാനുള്ള ആലോചനയുമുണ്ട്. അതിനോടൊപ്പം ഡിജിറ്റല്‍ ടിക്കറ്റിംഗും ബസുകളില്‍ സ്ഥാപിക്കും. ഒരാഴ്ച കൊണ്ട് പുതുതായി പി.എസ്.സി വഴി എത്തുന്നവരെ പരിശീലിപ്പിച്ച് ജോലിക്ക് കയറ്റാനാകുമെന്ന പ്രതീക്ഷയും കോര്‍പ്പറേഷനുണ്ട്.