കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ ആക്രമണത്തില്‍ പോലീസ് സംരക്ഷണം തേടി ഉടമയായ നടി ലീനാ മരിയാ പോള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെടിവെയ്പിന് പിന്നില്‍ മുംബെ അധോലോകമാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഹര്‍ജിയില്‍ നടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ തനിക്കും തന്റെ സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്കാന് പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഇന്നലെ ഹര്‍ജി സമര്‍പ്പിച്ചുവെങ്കിലും അടിയന്തിരമായി പരിഗണിക്കാന്‍ കോടതി തയ്യാറായിരുന്നില്ല .

