തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില് പൊളിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂള്‍ വാഹനങ്ങള്‍ വനിതാ മതിലിനായി വിട്ട് കൊടുത്താല്‍ യുഡിഎഫ് പ്രതിരോധിക്കും. വനിതാ മതിലില്‍ ആരെയെങ്കിലും നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചാല്‍ ചെറുക്കും.
യുഡിഎഫ് നേതാക്കന്മാര് ജനുവരി ഒന്നിന് ഓരോ പ്രദേശത്തെത്തി പരിശോധന നടത്തും. ആര്‍എസ് എസ്സിനെ വിഴുങ്ങിയ സിപിഎമ്മാണ് വനിതാ മതില് വിലപാട് വ്യക്തമാക്കിയ എന്‍എസ്എസിനെ ആക്രമിക്കുന്നത്. വനിതാ മതിലിനെതിരെ യുഡിഎഫ്, സാംസ്കാരിക മുന്നേറ്റം നടത്തേണ്ടത് വിഭജിച്ചല്ലെന്നും ബെന്നി ബെഹന്നാന് കൂട്ടിച്ചേര്‍ത്തു.


