പത്തനംതിട്ട : സാമ്പത്തിക പ്രതിസന്ധി ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ക്ക് തടസമാകരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്.ട്രഷറി നിയന്ത്രണമൊഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. വൃശ്ചികം ഒന്നിനാരംഭിക്കേണ്ട തീര്‍ഥാടന കാലത്തിനു മുന്‍പ് എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കുന്നതിനു സാമ്പത്തിക പ്രതിസന്ധി തടസമാകരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം . ട്രഷറിയിലെ എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതിന് ധനവകുപ്പിനു നിര്‍ദേശം നല്കി. റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും. 168 ശുചിമുറികളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കും.
ക്യൂ കോപ്ലക്സുകള്‍ ഡിജിറ്റിലൈസ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ദേവസ്വം ബോര്‍ഡ് യോഗത്തെ അറിയിച്ചു. ഭണ്ഡാരത്തിനു മുകളില്‍ മെറ്റല്‍ ഡിറ്റക്ടറുകളും വലിയ സ്ക്രീനും സ്ഥാപിക്കും. നിലയ്ക്കലില്‍ ക്ലോക്ക് റൂമും വിശ്രമമുറിയും ഒരുക്കും. ശബരിമലയിലെ ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നു എം.എല്‍.എ മാര്‍ ആവശ്യപ്പെട്ടു.


