കോഴിക്കോട്: ബി.എ. ആളൂരിനെ തന്റെ അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായ് കൊലപാതക കേസിലെ മുഖ്യപ്രതി ജോളി. തന്റെ സഹോദരന് ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന് പറഞ്ഞത്. ഇക്കാര്യം താന്‍ വിശ്വസിക്കുന്നില്ലെന്നും താമരശ്ശേരി ഒന്നാം ക്ലാസ് ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിച്ച ജോളി മാധ്യമങ്ങളോട് പറഞ്ഞു. കുപ്രസിദ്ധമായ കേസുകളാണ് ആളൂര്‍ എടുക്കാറുള്ളതെന്ന് ജോളിക്ക് പിന്നീടാണ് മനസ്സിലായത്. ‘ചീപ്പ് പബ്ലിസിറ്റി’ക്ക് വേണ്ടിയാണ് ഇത്തരം നടപടികളുമായി ആളൂരും സംഘവും മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തില്‍ ജോളിയുടെ ഒപ്പിട്ടതെന്ന് അന്വേഷണസംഘത്തിലെ പ്രമുഖനും സ്ഥിരീകരിച്ചു.
ജോളിയുടെ കട്ടപ്പനയിലെ വീട്ടുകാരും ഗല്‍ഫില്‍നിന്നടക്കം ചിലരും ആവശ്യപ്പെട്ടതിനാലാണ് വക്കാലത്ത് ഏറ്റെടുത്തതെന്നായിരുന്നു ‘ആളൂര്‍ അസോസിയേറ്റ്സി’ലെ അഭിഭാഷകര്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍, പ്രതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന ഉറച്ചവിശ്വാസത്തിലാണ് അന്വേഷണസംഘം. ജോളി എന്തുകൊണ്ട് ഇക്കാര്യം കോടതിയില്‍ പറഞ്ഞില്ല? വക്കാലത്ത് വേണ്ടെന്ന് ജോളി നമ്മളോട് പറഞ്ഞിട്ടില്ല. പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയില്‍ വെച്ച് സംസാരിക്കാന്‍ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണ്. പൊലീസ് ഒന്നിനും അനുവദിക്കുന്നില്ല. അതേസമയം, അന്വേഷണസംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ സമ്മര്‍ദം കാരണമാണ് ജോളി ഇപ്പോള്‍ തന്നെ തള്ളിപ്പറയുന്നതെന്ന് അഡ്വ. ആളൂര്‍ പറഞ്ഞു.


