ഓണം ബമ്പര്‍ നറുക്കെടുപ്പില്‍ ഇത്തവണ ഭാഗ്യം കരുനാഗപള്ളി സ്വദേശിക്ക്. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. ടിഎം 160869 ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.
കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റിനാണ് സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം വീതം പത്ത് പേര്‍ക്ക് നല്‍കും.


