അബ്കാരി നിയമം ലംഘിച്ചതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. മദ്യാസക്തി പ്രോത്സാഹിപ്പിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് വിതരണം ചെയ്തതാണ് കേസ്. ജൂലായ് ഒമ്പതിനാണ് ഞാറക്കൽ എക്സൈസ് കേസെടുത്തത്.എളങ്കുന്നപ്പുഴ ഞാറയ്ക്കൽ ബീച്ചിൽ പ്രവർത്തിക്കുന്ന എളങ്കുന്നപ്പുഴ സ്റ്റോർ ഉദ്ഘാടന ചടങ്ങിൻ്റെ വീഡിയോ ദൃശ്യങ്ങളാണെന്ന് റവന്യൂ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ജൂലൈ ഒന്നിന് വൈകിട്ട് 5.45നാണ് ഉദ്ഘാടന ചടങ്ങ്. കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി മഹസര്‍, ഒക്കറന്‍സ് റിപ്പോര്‍ട്ട്, വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി എന്നിവ എക്സൈസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.നാല് മാസം മുമ്പ് കോഴിക്കോട് പോലീസ് സമാനമായ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും നടപടിയുണ്ടായില്ല.


