മന്ത്രി വീണ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉയർന്ന ഓട അലൈൻമെന്റ് തർക്കത്തിൽ നാടകീയ രംഗങ്ങൾ. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ റോഡ് അളന്നു.റവന്യൂ അധികൃതര്‍ പുറമ്പോക്കും റോഡും അളക്കുന്നതിനിടെ അതിനൊപ്പം സമാന്തരമായി ജോര്‍ജ് ജോസഫും റോഡും കോണ്‍ഗ്രസ് ഓഫിസിന്റെ മുന്‍വശവും അളക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വമ്പിച്ച പ്രതിഷേധവുമായി രംഗത്തെത്തി.റോഡ് അളക്കേണ്ടത് റവന്യൂ അധികൃതരാണെന്നും മന്ത്രിയുടെ ഭർത്താവ് അല്ലെന്നുമാണ് കോൺഗ്രസിന്റെ പ്രവർത്തകർ പറയുന്നത്. 12 മീറ്റർ വീതി ആവശ്യമായ സ്ഥലത്ത് 17 മീറ്റർ വീതിയാണ് തന്റെ കെട്ടിടത്തിന്റെ സമീപത്ത് റോഡിനുള്ളതെന്നും ഓടയുടെ അലൈൻമെന്റ് മാറ്റിയത് താനിടപെട്ടിട്ടല്ലെന്നും ജോർജ് ജോസഫ് പറഞ്ഞു.
തനിക്ക് പാര്‍ക്കിംഗിനായി ആവശ്യത്തിലധികം സ്ഥലമുണ്ട്. തനിക്കെതിരായി വന്ന ആരോപണങ്ങള്‍ തെറ്റെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത തനിക്കുണ്ട്. അതിനാലാണ് അളന്നതെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. എന്നാല്‍ റോഡ് അളക്കേണ്ടത് റവന്യൂ അധികൃതരാണെന്നും മന്ത്രിയുടെ ഭര്‍ത്താവല്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിക്കുന്നു.അതേസമയം കൊടുമണ്ണിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് പുറമ്പോക്ക് കൈയേറി നിർമ്മിച്ചെന്നാണ് മന്ത്രി വീണാ ജോർജിന്റെയും ഭർത്താവിന്റെയും ആരോപണം. ഓടയുടെ ഗതിമാറ്റത്തിൽ ഇന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കാണും.