കൊവിഡ് ടെസ്റ്റ് ചെയ്യാനുള്ള പരിശോധനയുടെ നിരക്ക് ഒരുപോലെയാക്കണമെന്ന് സുപ്രിംകോടതി. പല സംസ്ഥാനങ്ങളിലും പല നിരക്കാണെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങള്‍ മാന്യമായി സംസ്കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് പരിശോധന നിരക്ക് പല സംസ്ഥാനങ്ങളിലും പലതാണെന്ന് കോടതി പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ 2200 രൂപയാണെങ്കില്‍ മറ്റിടങ്ങളില്‍ 4500 രൂപ. നിരക്കില്‍ ഏകികൃത സ്വഭാവമുണ്ടാകണമെന്ന് കോടതി വ്യക്തമാക്കി. പരിധി സംസ്ഥാനങ്ങള്‍ നിശ്ചയിക്കട്ടെയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഈടാക്കാന്‍ കഴിയുന്ന പരമാവധി നിരക്ക് കേന്ദ്രം തീരുമാനിക്കണമെന്നും ബാക്കികാര്യം സംസ്ഥാനങ്ങള്‍ ചെയ്തു കൊള്ളുമെന്നും കോടതി പറഞ്ഞു.


