തിരുവനന്തപുരം: തിരുവല്ലയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പനി ബാധിച്ച് എത്തിയ കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശിനിയായ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. അമ്പലത്തിന്‍കാല സുരേഷ് ഭവനില്‍ പരേതനായ ജയകുമാര്‍- ശ്രീകുമാരി ദമ്ബതികളുടെ മകള്‍ ദിവ്യയാണ് മരിച്ചത്. 24 വയസ്സായിരുന്നു. ഫെബ്രുവരി 28ന് തിരുവല്ലയില്‍ നിന്ന് പനി ബാധിച്ച് നാട്ടിലെത്തി.
ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആദ്യവും തുടര്‍ന്ന് കണ്ടല സഹകരണ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും ചികില്‍സ തേടി. 13ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ സ്രവ പരിശോധന നടത്തിയെങ്കിലും രോഗബാധയൊന്നും കണ്ടെത്താനായില്ല. വീണ്ടും പരിശോധന നടത്തുമെന്നും ആവശ്യമെങ്കില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.