വർക്കല: വർക്കല തിരുവമ്പാടി റിസോർട്ടും ചേർന്നുള്ള നാലു കടകളും തീപിടിത്തത്തിൽ കത്തിനശിച്ചു. പുലർച്ചെ 3.30 ഓടെ ആയിരുന്നു സംഭവം. അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല. റിസോർട്ടിനോട് ചേർന്ന കാട്ടിൽ നിന്നാണോ തീ പടർന്നതെന്ന് വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നും സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.