തിരുവനന്തപുരം: മുന്നറിയിപ്പുകള്‍ നല്‍കാതെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തിന്റെ സഹായത്തോടെ ഇന്നലെ അര്‍ധരാത്രി പൊളിച്ചുനീക്കി. പത്തോളം വരുന്ന സമരപ്പന്തലുകളാണ് നഗരസഭയുടെ നടപടിയെ തുടര്‍ന്ന് പൊളിച്ചു നീക്കിയത് .സെക്രട്ടേറിയറ്റിന്റെ മുന്‍ഭാഗത്തെ എല്ലാ പന്തലുകളും കെഐസ്ആര്ടിസി എംപാനല്‍ സമരക്കാരുടെ പന്തലും പൊളിച്ചു നീക്കി .

സമരപന്തലുകളില്‍ കഴിയുന്നവരോട് പിന്മാറാന് ആവശ്യം ഉയര്‍ത്തിയെങ്കിലും പിന്മാറാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയും ഉണ്ടായി . പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷത്തിന് ഇടയാവുകയും ചെയ്തു .
സമര്പണറ്റിഹാള് പൊളിച്ചു നീക്കിയിട്ടും ശ്രീജീവിന്റെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന് ശ്രീജിത്ത് റോഡരികില്‍ സമരം തുടരുകയാണ്. പന്തലുകള്‍ പൊളിക്കുന്നതെന്ന്ആറ്റുകാല് പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് എന്നും അധികൃതര്‍ വ്യക്തമാക്കി .


