തിരുവനന്തപുരം: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് വസന്തകുമാറിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കേ
രള വെറ്ററിനറി സര്‍വകലാശാലയ്ക്കു കീഴിലെ പൂക്കോട് കേന്ദ്രത്തില്‍ താത്കാലിക ജീവനക്കാരിയാണ് വസന്തകുമാറിന്റെ ഭാര്യ ഷീന. ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. വസന്തകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുകയോ കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം ഉറപ്പാക്കുകയോ ചെയ്യും.

