തിരുവനന്തപുരം: ക്രിസ്തുമസ് ദിനത്തോടു അടുത്തുള്ള അഞ്ചു ദിവസങ്ങളില്‍ ബാങ്ക് അവധിയായിരിക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ഡിസംബര്‍ 21നും ഡിസംബര്‍ 26നും പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
സമരനേതാക്കളുമായി ചര്‍ച്ച നടത്തി അധികൃതര്‍ പ്രശ്നം പരിഹരിച്ചില്ലായെങ്കില്‍ പണിമുടക്ക് ദിവസങ്ങളില്‍ ബാങ്കിങ് പ്രവര്‍ത്തനം തടസ്സപ്പെടും. രണ്ടാമത്തെ ശനിയാഴ്ച എന്ന നിലയില്‍ 22ന് ബാങ്കുകള്‍ക്ക് അവധിയാണ്. 23ന് ഞായറാഴ്ച ,25ന് ക്രിസ്മസ് എന്നിങ്ങനെ മറ്റു അവധികളും ഇതൊടൊപ്പം വരുന്നതിനാല്‍ തുടര്‍ച്ചയായ അഞ്ചുദിവസം ബാങ്കിങ് പ്രവര്‍ത്തനം തടസ്സപ്പെടും.
24ന് തിങ്കളാഴ്ച മാത്രമാണ് ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഇത് മനസിലാക്കി മുന്‍കൂട്ടി ഇടപാടുകള്‍ നടത്താനുളള തയ്യാറെടുപ്പുകളും സാമ്ബത്തികമേഖലയില്‍ നടക്കുന്നുണ്ട്.

