കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കോഴിക്കോട് ജില്ലയുടെ നന്ദന ശിവദാസിന് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തിലാണ് നന്ദനയുടെ സ്വര്‍ണം നേട്ടം.
കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസിലെ താരമാണ് നന്ദന. കഴിഞ്ഞ കായികമേളയില്‍ ജൂനിയര്‍ വിഭാഗം നടത്തത്തില്‍ നന്ദന സ്വര്‍ണം നേടിയിരുന്നു.
കായികമേളയില്‍ കട്ടിപ്പാറ സ്കൂളിലെ സനിക ഇരട്ട സ്വര്‍ണം നേടി. രാവിലെ നടന്നജൂനിയര് പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് സനിക സ്വര്‍ണം നേടിയത്. ഇന്നലെ 3000 മീറ്ററില്‍ സനിക സ്വര്‍ണം നേടിയിരുന്നു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാടിന്റെ പ്രവീണ്‍ കെ.പി സ്വര്‍ണം നേടി. പാലക്കാട് മാത്തൂര്‍ സ്കൂളിലെ താരമാണ് പ്രവീണ്‍.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കണ്ണൂരിന്റെ ആദിത്യ വി.പി സ്വര്‍ണം നേടി.
കായികമേളയില്‍ ഒന്നാം സ്ഥാനം നേടാനുള്ള വാശിയേറിയ പോരാട്ടത്തിലാണ് ജില്ലകള്‍. പോയിന്റ് നിലയില്‍ എറണാകുളവും പാലക്കാടുമാണ് ഒന്നാം സ്ഥാനത്തിനായി മല്‍സരിക്കുന്നത്. കോഴിക്കോടും തിരുവനന്തപുരവും ആണ് മൂന്നും നാലും സ്ഥാനത്തുള്ളത്.


