മൂവാറ്റുപുഴ: തടി വ്യവസായ തര്‍ക്കം പരിഹരിക്കാന്‍ പ്ലൈവുഡ് കമ്പനി ഉടമകളെ വകവരുത്താനെത്തിയ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ കേസില്‍ അസോസിയേഷന് നേതാവ് മുജീബ് റഹ്്മാന്‍,നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ സന്തോഷ് (വീരപ്പന്), ഷെഫീക്ക് എന്നീ മൂന്നു പേരെയാണ് പ്രതിചേര്‍ത്തത്. ഇവര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവരുടെ വീടുകളിലും ആഫീസുകളിലും അന്വേക്ഷണസംഘം റെയ്ഡ് നടത്തി. സംഘടനയില്‍പ്പെട്ടവരാണ് പ്രതിചേര്‍ക്കപ്പെട്ട രണ്ടുപേര്‍.

ഇതിനിടെ മുവാറ്റുപുഴയിലെത്തിയ ക്വട്ടേഷന്‍ സംഘത്തിന് പണം കൈമാറിയതുമായി രണ്ടു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിലെ തടി വ്യവസായ അസോസിയേഷന് ജീവനക്കാരായ രണ്ടു പേരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇവരില്‍ നിന്നും പൊലിസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു ഇതിനിടെ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ മൂവാറ്റുപുഴ സ്വദേശി സലാമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. നഗരത്തില രണ്ട് പ്ലൈവുഡ് കമ്പനി ഉടമകളടക്കം നിരവധി പേരെയാണ് പൊലിസ് ചോദ്യം ചെയ്തത്.
ജില്ലാ പൊലിസ് മേധാവി രാഹുല്‍ ആര്.നായരുടെ മേല്‍നോട്ടത്തില്‍ മൂവാറ്റുപുഴ സി.ഐ ജയകുമാറും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.


