ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം. തൃശ്ശൂരിലാണ് സംഭവം. സംഭവത്തില്‍ മുഖ്യപ്രതിയും നടത്തിപ്പുകാരിയായ യുവതിയും അറസ്റ്റില്‍. തളിക്കുളം കണ്ണോത്ത്പറമ്പില്‍ സീമ (42) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
നിരവധി പെണ്‍വാണിഭക്കേസുകളിലെ പ്രതിയാണ് സീമ. കഴിഞ്ഞദിവസം ലോഡ്ജില്‍ നടന്ന റെയ്ഡില്‍ ഇവരുടെ കൂട്ടാളിയായ വയനാട് സ്വദേശി സക്കീനയെയും മൂന്നുപേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.
തുടര്‍ന്നാണ് ഇവരുടെ കീഴടങ്ങല്‍. പോസ്റ്റ് ഓഫിസ് റോഡിന് സമീപത്തെ ലോഡ്ജില്‍ നിന്ന് കഴിഞ്ഞ ദിവസം ഒന്‍പതു യുവതികള്‍ അടക്കമുള്ള സംഘത്തെ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ ഏഴു പേരും ഇതര സംസ്ഥാനക്കാരാണ്. ഒരാഴ്ച മുന്‍പ് നഗരത്തിലെ വന്‍കിട ഹോട്ടലില്‍ നിന്നും മൂന്ന് പേരെയും പിടികൂടി.
കര്‍ണാടക, അസം, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിച്ച ലൈംഗിക തൊഴിലാളികളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ജില്ലയിലെ പല ഹോട്ടലുകളിലും ഇതരസംസ്ഥാനക്കാരായ യുവതികളെ ഇവര്‍ താമസിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.


