ബാലഭാസ്കറിന്റെ അപകടമരണം സിബിഐക്ക് അന്വേഷിക്കാമെന്ന് ഡിജിപി. കേസ് സി.ബി.ഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ അന്തിമ തീരുമാനം അറിയിക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് പരാതി നല്‍കിയിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കേസില്‍ ചില സാമ്പത്തിക ഇടപാടുകള്‍ കൂടി പരിശോധിക്കണമെന്നാണ് ഡി.ജി.പിയുടെ നിര്‍ദേശം.
അതേസമയം, ബാലഭാസ്കറിന്റേത് അപകടമരണമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സി.ബി.ഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡി.ജി.പി അറിയിച്ചിരിക്കുന്നത്.


