വയനാടിന് കരുതലുമായി മോഹൻലാൽ ഫാൻസ് അസേസിയേഷനും.ഉരുൾ പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവയുടെ പുനരുദ്ധാരണത്തിനായി ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ പണം കൈമാറി. സംഘടന സ്വരൂപിച്ച 6,12,050 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
നേരത്തെ മോഹൻലാൽ മോഹൻലാൽ ഇരുപത്തി അഞ്ച് ലക്ഷവും വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ മൂന്ന് കോടിയും സംഭാവന നൽകിയിരുന്നു. സ്കൂളിന്റെ നവീകരണം നടത്തുമെന്നും മോഹൻലാൽ വയനാട്ടിലെത്തി പ്രഖ്യാപിച്ചിരുന്നു.


