ശബരിമലയിൽ പുതുതായി നിർമിക്കുന്ന ഭസ്മ നീന്തൽക്കുളത്തിൻ്റെയും കാനന ഗണപതി മണ്ഡപത്തിൻ്റെയും ശിലാസ്ഥാപനം നടത്തി.12 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് എന്നിവർ ചേർന്നാണ് ഭസ്മകുളത്തിന് തറക്കല്ലിട്ടത്.
മകരജ്യോതി, ശബരി ഗസ്റ്റ് ഹൗസുകൾക്ക് സമീപമാണ് പുതിയ ഭസ്മക്കുഴി നിർമിക്കുന്നത്. കാനന ഗണപതി മണ്ഡപത്തിന് ദേവസ്വം ബോർഡ് പ്രസിഡനന്റ് പി എസ് പ്രശാന്ത്, അംഗം എ അജി കുമാർ ഐസിഎൽ ഫിൻ കോർപ്പ് സിഎംഡി കെ ജി അനിൽകുമാർ എന്നിവർ ചേർന്ന് തറക്കല്ലിട്ടു.
ദേവസ്വം സ്ഥപതിയും വാസ്തുവിദ്യാ വിജ്ഞാൻ കേന്ദ്ര അദ്ധ്യക്ഷനുമായ കെ മുരളീധരനാണ് ഭസ്മ കുളത്തിനും കാനന ഗണപതി മണ്ഡപത്തിനും സ്ഥാനനിർണ്ണയം നടത്തിയത്. രാവിലെ 7.30 നായിരുന്നു സ്ഥാന നിർണ്ണയം. പുതിയ ഭസ്മ കുളവും കാനന ഗണപതി മണ്ഡപവും സമർപ്പിക്കുന്നത് ഐ സി എൽ ഫിൻ കോർപ്പ് സിഎംഡി കെ ജി അനിൽകുമാറാണ്.


