കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ, സ്കൂളിലെ അധ്യാപകരെ വിമർശിച്ച് വീണ്ടും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാലയത്തിന് അനാസ്ഥയുണ്ടായി. അന്തിമ റിപ്പോർട്ട് കിട്ടിയാൽ വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടത് ചെയ്യുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇതിനിടെ ഷോക്കേറ്റ് മരിച്ച വിദ്യാർഥിയെ കുറ്റപ്പെടുത്തിയ മന്ത്രി ജെ ചിഞ്ചുറാണിക്ക് മന്ത്രി മറുപടി നൽകി. കുട്ടികൾ ആകുമ്പോൾ കളിക്കും. കുട്ടികൾ കയറാൻ പാടില്ലെന്ന് പറയാനാകില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അധ്യാപകർക്ക് എന്താണ് ജോലി? ആരുടെ ആവശ്യങ്ങൾ എല്ലാം പരിഹരിച്ച് അല്ലേ മുന്നോട്ട് പോകുന്നത്? കെഎസ്ഇബിയെ അറിയിച്ചു എന്നാണ് ഒരു വാദം. പരിഹരിച്ചില്ലെങ്കിൽ തുടരെ തുടരെ അറിയിക്കണ്ടതല്ലേ? മന്ത്രിയെ അറിയിച്ചോ? തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതേസമയം കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുട്ടിയെ കുറ്റപ്പെടുത്തി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിക്ക് അബദ്ധം പറ്റിയതാണെന്ന് മനസ്സിലായിട്ടുണ്ട്.വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജ്മെന്റിന് നോട്ടീസ് നൽകിയിരുന്നുവെന്നും മന്ത്രി


