ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി പാലക്കാട് ജില്ല ആശുപത്രി സൂപ്രണ്ട്. രക്തസാമ്പിളുകളിൽ വിഷത്തിൻ്റെ അംശം കണ്ടെത്തിയിട്ടില്ലെന്ന് സൂപ്രണ്ട് പറഞ്ഞു.രണ്ട് തവണ രക്തപരിശോധന നടത്തി വിഷാംശം ഇല്ലെന്ന് ഉറപ്പ് വരുത്തിയതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.പാമ്പ് കടിച്ചിരിക്കാം, പക്ഷേ വിഷം ശരീരത്തിൽ എത്തിയിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെജെ റീന വെളിപ്പെടുത്തിയിരുന്നു. വിശദമായ പരിശോധനയിൽ പാമ്പുകടി ഏറ്റില്ലെന്നു ബോധ്യമായതായും പാമ്പ് കടിയേറ്റ സംശയത്തിൽ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്ന സംശയത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസർ. യുവതി ഇപ്പോഴും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഇന്ന് ആശുപത്രി വിട്ടേക്കും.


