കനത്ത മഴയിലും കാറ്റിലും വൈക്കത്ത് വ്യാപക നാശനഷ്ടമുണ്ടായി. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന രൂപം കാറ്റില്‍ താഴെ വീണു. ക്ഷേത്രത്തിന്റെ ഊട്ടുപുര, ദേവസ്വം ഓഫീസ്, ആനപ്പന്തല്‍, കമ്മിറ്റി ഓഫീസ് എന്നിവയുടെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നു പോയി. സമീപത്തെ സ്കൂളുകള്‍ക്കും നാശം സംഭവിച്ചു. മരം വീണ് 50ല്‍ അധികം വീടുകളും നൂറോളം വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു.ധാരാളം മരങ്ങള്‍ കടപുഴകിയിരിക്കുകയാണ്. മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണ് വൈക്കത്തെ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്.

