കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയെ വില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് കൊണ്ട് സാധാരണക്കാര്‍ക്ക് ഗുണമുണ്ടാവില്ല. ജനങ്ങളെ വായ്പയുടെ കുരുക്കിലാക്കുകയാണ് പാക്കേജിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വായ്പ തിരിച്ചടക്കേണ്ടതാണ്. ഇത്തരത്തില്‍ തിരിച്ചടക്കുമ്പോള്‍ പലിശയും പിഴപലിശയും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി പറഞ്ഞത് പോലെ ജനങ്ങളുടെ കൈകളിലേക്ക് പണമെത്തിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

