കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോഗ്രാം സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ടെലിവിഷന്‍ സ്റ്റാന്റിന്റെ ബ്രാക്കറ്റില്‍ ഷീറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം കണ്ടെടുത്തത്.

