കൊച്ചി: ഇടതെന്നോ വലതെന്നോ വ്യത്യസമിവല്ലാതെ ജില്ലയിലെ കര്‍ഷക പ്രസ്ഥാനങ്ങള്‍ ഉറങ്ങി അല്ലങ്കില്‍ അവരെ ഉറക്കി കിടത്തി…. എന്തിനെന്നാവും. കൊച്ചി ഭരിക്കുന്ന ഭൂമാഫിയക്ക് ഇരുപത്തഞ്ചേക്കര്‍ പാടശേഖരം നികത്താന്‍. നികത്തി തുടങ്ങും മുമ്പേ നേതാക്കള്‍ കൂട്ടത്തോടെ ചെങ്ങന്നൂര്‍ ലക്ഷ്യമാക്കി വച്ചു പിടിച്ചു. പ്രചരണരംഗത്താവുംമ്പോള് ഇതൊന്നു മറിയണ്ടല്ലോ. മറ്റു ചിലര്‍ മൂന്നാറേക്കും മുങ്ങി, അവരും സംഗതി അറിഞ്ഞില്ല..!. കണ്ണും ചെവിയും പൊത്തി നേതാക്കള്‍ സ്ഥലം വിട്ടതോടെ പറഞ്ഞുറപ്പിച്ച പണം പറ്റി സര്‍ക്കാര്‍ (ഉദ്ധ്യോഗസ്ഥര്‍) പാടം നികത്തി നല്കി.
സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച സംഗീത നിശയുടെ മറവിലാണ് നിലം നികത്തിയത്. ഇതിനൊപ്പം നിയമവും ചട്ടവും കാറ്റില്‍ പറത്തി ഉദ്ധ്യോഗസ്ഥ സംഘവും കൂട്ടായതോടെ തിരുവാങ്കുളം വില്ലേജിലെ ഇരുമ്പനത്ത് ഇരുപത്തഞ്ച് ഏക്കറോളം ഭൂമിയാണ് ഭൂമാഫിയ നികത്തിയത്. ഭരണപക്ഷത്തെ പ്രമുഖരുടെ ഒത്താശ്ശയിലാണ് പാടം നികത്തല്‍ പൂര്‍ണ്ണമായി നടന്നത്. നേതാക്കള്‍ തന്നെ നേരിട്ടെടുത്ത ക്വട്ടേഷന്‍.
സിപിഐ നേതൃത്വവും യുവനേതൃത്വവും തമ്മില്‍ ഭിന്നത
ഇതിനിടെ സംഗീത നിശയുടെ മറവില്‍ നിലം നികത്തിയ സംഭവത്തില്‍ സിപിഐ നേതൃത്വവും യുവനേതൃത്വവും തമ്മില്‍ ഭിന്നത രൂക്ഷമായി. നിലം നികത്തലിന് സഹായിച്ച വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫിന്റെ സമരം പ്രഖ്യാപിച്ചതോടെ നിലം നികത്തലിന് ഒത്താശ്ശചെയ്തവര് വെട്ടിലായി. ഒപ്പം ഇവരുടെ വരവ് നേതൃത്വത്തെ ചൊടിപ്പിച്ചു.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി എന്‍. അരുണ്‍

സംഗീത നിശയുടെ മറവില്‍ ഇരുമ്പത്ത് നിലം നികത്തുവാന്‍ സ്വകാര്യ വ്യക്തിയെ സഹായിച്ച വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ എന്‍. അരുണ്‍ ആവശ്യപ്പെട്ടു.പരാതിയെ തുടര്‍ന്ന് നിര്‍ത്തിവക്കുവാന്‍ ഉത്തരവു നല്‍കിയിട്ടും നികത്തുകയാണ് ഉണ്ടായതെന്നാണ് റവന്യു അധികൃതരുടെ വിശദീകരണം. ഉത്തരവ് ലംഘിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനം തുടര്‍ന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് സംശയകരമാണെന്ന് അരുണ്‍ കുറ്റപ്പെടുത്തി. കുറ്റക്കാര്‍ക്ക് അനുകൂലമായി നിലപാടു സ്വീകരിച്ച ജില്ലാ ഭരണകൂടത്തിനെതിരെ നടപടി എടുക്കണമെന്നും നികത്തിയ ഭൂമിയിലെ മണ്ണു നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് എ.ഐ.വൈ.എഫ് പരാതി നല്‍കിയിട്ടുണ്ടെന്നും അരുണ്‍ പറഞ്ഞു.


