പാലക്കാട്: ഒരുവീട്ടിലെ നാലുപേരെ അബോധാവസ്ഥയില്‍ കണ്ടെത്തി. പാലക്കാട് സിവില്‍ സ്റ്റേഷന് സമീപമാണ് സംഭവം. സുന്ദരൻ, സുനന്ദ, സന്ധ്യ, ശ്രുതി എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പാലക്കാട് സൗത്ത് പോലീസ് ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു.
നാലുപേരുടെയും നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


