പൌരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്താകെ പ്രതിഷേധം. ഹര്‍ത്താലില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറുണ്ടായി. കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ മിക്ക ജില്ലകളിലും യാത്രക്കാരുടെ കുറവിനെ തുടര്‍ന്ന് വെട്ടിക്കുറച്ചു. ദീര്‍ഘ ദൂര കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് കെ എസ് ആര് ടി സി ബസിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയായില്‍ ശ്രേദ്ധേയമാകുന്നത്.
‘ഞാന്‍ ഒന്നിനും ഉത്തരവാദിയല്ല, സര്‍ക്കാര്‍ ഓടാന്‍ പറഞ്ഞു, ഞാന്‍ ഓടി, എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല. എന്നെ എറിയരുത്. ഞാന്‍ പട്ടിയെ പോലെ വിശ്രമമില്ലാതെ ഓടിയിട്ടും കൂടെ ഓടുന്ന തൊഴിലാളികള്‍ക്ക് ശമ്ബളം പോലുമില്ല.ഞാന്‍ ഷെഡില്‍ കയറിയാല്‍ ആ പാവങ്ങളുടെ ഗതി ഇതിലും ദയനീയമാകും. ഞാന്‍ കാലു പിടിക്കാം ദയവായി എന്നെ ഉപദ്രവിക്കരുത്.*
എന്ന്
നിങ്ങളുടെ സ്വന്തം
ആനവണ്ടി


