തിരുവല്ല: കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം. ഉച്ചയ്ക്ക് 12.30 ന് മല്ലപ്പള്ളി ടൗണിലാണ് എഴുമറ്റൂര്‍ സ്വദേശി അരുണിനെയും കുടുംബത്തേയും എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. കൈക്കുഞ്ഞുമായി കാറില്‍ അരുണും ഭാര്യയും തെങ്ങണയിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു. വഴിതടഞ്ഞതോടെ ഇവര്‍ക്ക് പതിനഞ്ച് മിനിറ്റോളം വഴിയില്‍ കിടക്കേണ്ടിവന്നു. പോലീസ് എത്തിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരെ മാറ്റി കാര്‍ കടത്തിവിട്ടത്.

