കോഴിക്കോട്: പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങ് ആക്രമണങ്ങൾ. കണ്ണൂര്‍ ഇരിട്ടിയില്‍ കുട്ടി ഉള്‍പ്പെട്ട കുടുംബം യാത്ര ചെയ്ത കാറിനു നേരെയുണ്ടായ കല്ലേറില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ 20 കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. കെഎസ്ആർടിസിക്ക് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കെഎസ്ആർടിസിയുടെ ഔദ്യോഗിക കണക്ക്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 541 പേരെ സംസ്ഥാനത്ത് അറസ്റ്റ് ചെയ്തു. 367 പേർ കരുതൽ തടങ്കലിലാണ്. എറണാകുളത്ത് 80 പേരും, തിരുവനന്തപുരത്ത് 39 പേരുമാണ് കരുതൽ തടങ്കലിലുള്ളത്.
സംസ്ഥാനത്തെ ഹർത്താൽ ഭാഗീകം: 541 പേരെ അറസ്റ്റ് ചെയ്തു: 367 പേർ കരുതൽ തടങ്കലിൽ
by രാഷ്ട്രദീപം
by രാഷ്ട്രദീപം

