ദില്ലി: പി കെ ശശിയ്ക്കെതിരായ നടപടി അംഗീകരിച്ചുവെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം പി കെ ശശി എം എല്‍ എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി . ആറ് മാസത്തെ സസ്പെന്ഷന് ചെറിയ ശിക്ഷയല്ല. സസ്പെന്ഷന് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ശശി പാര്‍ട്ടിയിലെ അംഗം മാത്രമായിരിക്കും. പഴയ പദവികള്‍ ശശിയ്ക്ക് കിട്ടണമെന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന എം കെ സ്റ്റാലിന്റെ ആഹ്വാനത്തോടും യെച്ചൂരി പ്രതികരിക്കുകയുണ്ടായി. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം എന്നത് എം കെ സ്റ്റാലിന്റെ അഭിപ്രായമാണ്. മുന്നണിയും നേതാവും തെരഞ്ഞെടുപ്പിനു ശേഷം മതിയെന്നാണ് സി പി എം നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

