ആലപ്പുഴ: ആലപ്പുഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. ജയപ്രദീപിനെ 19-ാം വാർഡില്‍ യുഡിഎഫ് സ്ഥാനാർത്ഥി ആകാൻ തീരുമാനിച്ചിട്ട് സ്ഥാനാർത്ഥിത്വം നൽകിയില്ല. വീട്ടുകാരുടെ സമയോചിത ഇടപെടലിലാണ് ജയപ്രദീപിന്റെ ജീവൻ രക്ഷിച്ചത്.
പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19 ൽ യുഡിഎഫ് സ്ഥാനാർഥി ആകാൻ തീരുമാനിച്ചിട്ട് സ്ഥാനാർഥിത്വം നൽകിയില്ല. ഡിസിസി പ്രസിഡന്റിനെ വീട്ടിൽ പോയി കണ്ട് സംസാരിച്ചിട്ടും നടപടിയായില്ല. ക്വാറി ഉടമ യുഡിഎഫ് ലേബലിൽ പ്രചരണം തുടങ്ങിയെന്നും സി ജയപ്രദീപ് പറഞ്ഞു.


