അയ്യപ്പ വിശ്വാസികളെ മുന്നില്‍ നിര്‍ത്തി നേട്ടം കൊയ്യാനാണ് ബിജെപിയുടെ നീക്കം. സമരത്തിന്റെ നേതൃത്വം പരസ്യമായി ഏറ്റെടുക്കാതിരിക്കുകയും എന്നാല്‍ അതിന്റെ ഗുണഫലം സ്വന്തമാക്കുകയും ചെയ്യാവുന്ന വിധത്തിലാണ് പാര്‍ട്ടി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. സുപ്രീംകോടതി വിധിക്കെതിരേ സമരം നടത്തിയെന്ന് പ്രത്യക്ഷത്തില്‍ പറയാന്‍ പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നില്ല.
ഹിന്ദുത്വ വികാരം പറഞ്ഞ് ഹൈന്ദവ വിശ്വാസികളെ കൈയ്യിലാക്കാനാണ് പാര്‍ട്ടി നീക്കം. ഇതിലൂടെ കൂടുതല്‍ പേര് പാര്‍ട്ടിയിലേക്ക് എത്തുമെന്നാണ് ബിജെപിയുടെ വിശ്വാസം. ഇതിന്റെ ഭാഗമായി ശബരിമല സമരം ശക്തമാക്കുന്നതിന് ഒപ്പംതന്നെ പാര്‍ട്ടിയുടെ അംഗത്വ വിതരണവും ഊര്‍ജിതമാക്കാനാണ് തീരുമാനം.


