തിരുവനന്തപുരം നെയ്യാറ്റിനകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ ഒരു മണിക്കൂറിലേറെ നീണ്ട സാഹസിക രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് നെയ്യാറ്റിൻകര ആനാവൂരിൽ പറമ്പിലെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയുടെ മുകളിലേക്ക് വീണത്.
നെയ്യാറ്റിനകർ ആലത്തൂർ സ്വദേശി ഷൈലനാണ് മണ്ണിനടിയിൽ കുടുങ്ങിയിരിക്കുന്നത്. പൂർണമായും മണ്ണിനടിയിൽ കുടുങ്ങിയ ഷൈലനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ഉടൻ ആരംഭിച്ചു. തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനിടെ മണ്ണിൻ്റെ മുകളിലെ പാളി നീക്കം ചെയ്തു. ശരീരത്തിലെ മണ്ണ് നീക്കം ചെയ്തെങ്കിലും ഷൈലന്റെ കാലിന്റെ ഭാഗം ഉള്‍പ്പെടെ മണ്ണിനടിയിൽ കുടുങ്ങി കിടന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉച്ചയ്ക്ക് രണ്ടോടെയാണ് തൊഴിലാളിയെ മണ്ണിൽ നിന്ന് പുറത്തെടുത്തത്. സ്ട്രച്ചറിൽ പുറത്തെത്തിച്ചശേഷം വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. തോട്ടത്തിൽ മണ്ണെടുക്കുന്ന ജോലി പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്.


