തിങ്കളാഴ്ചയ്ക്കകം പുസ്തകങ്ങൾ നഷ്ട്ടപ്പെട്ടവർക്കുള്ള പുസ്തക വിതരണം പൂർത്തിയാക്കുമെന്നും  ഡിപിഐ അറിയിച്ചു. ആഗസ്റ്റ് രണ്ടാംവാരം മുതല്‍ ശക്തമായ മഴയാണ് സംസ്ഥാനത്ത് ഉടനീളം പെയ്തത്. ഇതേ തുടര്‍ന്ന് ജില്ലാ–താലൂക്ക് തലത്തില്‍ സ്കൂളുകള്‍ക്ക് തുടര്‍ച്ചയായി അവധി നല്‍കേണ്ട സാഹചര്യമുണ്ടായിരുന്നു. കഴിഞ്ഞ വർഷം മഹാപ്രളയത്തെ തുടർന്ന് അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യമുണ്ടായപ്പോൾ ഓണപരീക്ഷ ഓണാവധിക്ക് ശേഷം നടത്തുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് ചെയ്തത്.