രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ വില ലിറ്ററിന് 16 പൈസ വര്‍ധിച്ചു. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 78.42 രൂപയാണ് ഇന്നത്തെ വില. പെട്രോള്‍ ലിറ്ററിന് 82.15 രൂപയാണ് വില. രാജ്യത്ത് ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ തുടര്‍ച്ചയായ ദിവസങ്ങളില്‍ എണ്ണ വില വര്‍ധിച്ചിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം ഏകദേശം 11 രൂപയാണ് ഡീസലിന് വര്‍ധിച്ചത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ തുടര്‍ച്ചയായ 20 ദിവസങ്ങളില്‍ ഇന്ധവില കുതിച്ചുയരുകയായിരുന്നു.

