ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷനായി ഡോ സാമുവേൽ മാർ തിയോഫിലോസ് തിരഞ്ഞെടുക്കപ്പെട്ടു. ഐകകണ്ഠേനയാണ് ഡോ. സാമുവേൽ മാർ തിയോഫിലോസ് തിരഞ്ഞെടുക്കപ്പെട്ടത്.സാമുവൽ മാർ തെയൊഫിലോസ് ചെന്നൈ ഭദ്രാസനാധിപനായിരുന്നു. നിലവിൽ ചെന്നൈ ഭദ്രാസനാധിപനാണ് സാമുവൽ മാർ തെയോഫിലോസ്. സഭാ സിനഡ് സെക്രട്ടറിയായി ജോഷ്വാ മാർ ബർണബാസ് എപ്പിസ്കോപ്പ തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 22ന് രാവിലെ എട്ടിന് പുതിയ സഭാധ്യക്ഷൻ സ്ഥാനമേറ്റെടുക്കും.
ജോഷ്വാ മാർ ബർണാഷസ് ആണ് സഭാ സെക്രട്ടറി. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓൺലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡിൽ സംബന്ധിച്ചു. യുഎസിലെ ടെക്സാസില്‍ വെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു യോഹന്നാന്റെ അന്ത്യം. 1990 ലാണ് യോഹന്നാൻ ബിലിവേഴ്സ് ചര്‍ച്ചിന് രൂപം നല്‍കിയത്. 2003 ലാണ് സ്ഥാപക ബിഷപ്പായത്.അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ വിയോഗത്തെത്തുടർന്ന് ചെന്നൈ ഭദ്രാസന ബിഷപ്പിനായിരുന്നു സഭയുടെ താൽക്കാലിക ചുമതല നൽകിയിരുന്നത്.


