തിരുവനന്തപുരം: വൈദ്യുതി ലൈന്‍ വലിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ എറണാകുളം ജില്ലയിലെ പറവൂരിലെ ശാന്തിവനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ശാന്തിവനം സാങ്കേതികമായി വനമല്ലെന്നാണ് വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ശാന്തിവനം ഉള്‍പ്പെടുന്ന പ്രദേശം പരിസ്ഥിതിലോല പ്രദേശമോ വനമോ അല്ലാത്തതിനാല്‍ 110 കെവി ലൈന്‍ വലിക്കാന്‍ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.
ശാന്തിവനത്തിലൂടെ കെഎസ്ഇബിയുടെ വൈദ്യുതി ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍. മന്നം മുതല്‍ ചെറായി വരെയാണ് കെഎസ്ഇബിയുടെ 110 കെവി വൈദ്യുതി ലൈന്‍ പണികള്‍ നടക്കുന്നത്.


