സോളാർ കേസ് ഒത്തുതീർപ്പാക്കാൻ മുൻകൈ എടുത്തത് സിപിഐഎമ്മെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ വിവാദമൊന്നുമില്ല, അന്ന് ചെറിയാൻ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്നും എല്ലാവരുമായി ചര്‍ച്ച നടത്തിയെന്നും തിരുവഞ്ചൂര്‍. ചർച്ച എല്ലാവരുമായി നടത്തിയിട്ടുണ്ട്. നേതാക്കളേ തേജോവധം ചെയ്യുന്നതിനോ അവരെ ചെറുതാക്കി ജനമധ്യത്തിൽ എത്തിക്കുന്നതിനോ താത്പര്യമില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു.
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാൻ മാധ്യമപ്രവര്‍ത്തകനും ഇടത് സഹയാത്രികനുമായ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ച് ഉമ്മൻചാണ്ടിയോട് സംസാരിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് വെളിപ്പെടുത്തല്‍.സമരം അവസാനിപ്പിക്കാൻ സുഗമമായ മാർഗം സർക്കാരും തേടിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇനി അത് കുത്തിപൊക്കി കൊണ്ടുവന്ന് ഇപ്പോൾ പ്രമുഖരന്മാരായ നിൽക്കുന്ന ആളുകളായതിനാൽ കൂടുതൽ കാര്യങ്ങൾ പറയില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു.രേയൊരു കോള്‍ ആണ് തനിക്ക് വന്നതെന്നും, പിന്നീട് ഇതിന്റെ തുടര്‍ ചര്‍ച്ചയില്‍ ആരൊക്കെ ഇടപെട്ടുവെന്ന് തനിക്കറിയില്ലെന്നും താൻ പിന്നെ അതിന്റെ ഭാഗമായിട്ടില്ലെന്നും ജോൺ മുണ്ടക്കയം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


