കൊച്ചി: പനമ്പിള്ളി നഗറിലെ ക്ലൗഡ് 9 ഫ്ളാറ്റ് സമുച്ചയത്തിലെ ഒരു ഫ്ളാറ്റിലുണ്ടായ തീ പിടുത്തതിന് പിന്നില്‍ ചന്ദനത്തിരി. ഫ്ളാറ്റില്‍ വാടകയ്ക്കു താമസിക്കുന്നവര്‍ രാത്രി കത്തിച്ചുവെച്ച ചന്ദനത്തിരിയില്‍ നിന്നും തീ പടര്‍ന്നാണ് ഫ്ളാറ്റ് കത്തി നശിച്ചത്. പുലര്‍ച്ചെ തൊട്ടടുത്തുള്ള ഫ്ളാറ്റുകളിലുള്ളവരാണു പുക കണ്ട് ഫ്ളാറ്റിലെ താമസക്കാരെയും അഗ്നിരക്ഷാസേനയയെും വിവരമറിയിച്ചത്. പനമ്പിള്ളി നഗര്‍ അഗ്നിരക്ഷാ യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചിട്ടുണ്ട്.

