തൃശൂര്‍: എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍ മുള്ള് തുളഞ്ഞുകയറി. ബുധനാഴ്ച ഉച്ചഭക്ഷണത്തിനിടെയാണ് തൊണ്ടയില്‍ മുള്ള് കയറിയത്.

ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഡോക്ടര്‍മാര്‍ മുള്ള് എടുത്ത് കളയുകയായിരുന്നു. സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അപകടം സംഭവിച്ചത്. മണ്ഡലത്തിലെ തീരദേശങ്ങളില്‍ വോട്ട് അഭ്യര്ത്ഥിക്കുന്നതിനിടെയിലാണ് സംഭവം നടക്കുന്നത്. മുള്ള് കുടുങ്ങിയതിന് ശേഷം എത്ര ശ്രമിച്ചിട്ടും അതിനെ എടുത്ത് കളയാന്‍ സാധിച്ചില്ല.
തുടര്‍ന്ന് സുരേഷ് ഗോപിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുള്ള് നീക്കം ചെയ്തതിന് ശേഷം പ്രചരണ പരിപാടികള്‍ പുനരാരംഭിച്ചിട്ടുണ്ട്.


