തിരുവനന്തപുരo : രാജീവ് ചന്ദ്രശേഖുമായി ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ല. തനിക്ക് ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാല്‍ അത് വി.ഡി.സതീശനും തന്റെ ഭാര്യയ്ക്ക് ബിസിനസുണ്ടെങ്കില്‍ അത് സതീശന്റെ ഭാര്യയ്ക്കും എഴുതിക്കൊടുക്കാമെന്നും ഇ.പി.ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. ആരുടെയോ പണം വാങ്ങി ഒരു വാര്‍ത്താ ചാനല്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും സൈബര്‍, ക്രിമിനല്‍ കേസ് കൊടുക്കുമെന്നും ഇ.പി. കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളത്തില്‍ മല്‍സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന മുന്‍ പ്രസ്താവന ഇ.പി. തിരുത്തി. മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും മുഖ്യമന്ത്രി തന്നെ നയംവ്യക്തമാക്കിയ സ്ഥിതിക്ക് ഇനി ഒരു സംശയത്തിനും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ദീപ്തി മേരി വര്‍ഗീസിനെ തനിക്ക് അറിയില്ലെന്നും ദീപ്തിയെയോ പത്മജയെയോ സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ഇ.പി. അവകാശപ്പെട്ടു.


