പത്തനംതിട്ട പമ്പാ ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവ് ആരോപണവുമായി ശബരിമല തീർത്ഥാടക. സർജിക്കൽ ബ്ലേഡ് അകത്ത് വച്ച് കാലിലെ മുറിവ് വച്ചുകെട്ടിയെന്നാണ് പരാതി. നെടുമ്പാശേരി സ്വദേശി പ്രീതയാണ് ഡിഎംഒ യ്ക്ക് പരാതി നൽകിയത്.
തിരുവാഭരണ ഘോഷയാത്രക്കൊപ്പം നടന്നാണ് പ്രീത പമ്പയിലെത്തിയത്. കാലിന്റെ അടിഭാഗത്ത് ചില മുറിവുകൾ കണ്ടതോടെ പമ്പ ആശുപത്രിയിൽ പ്രവേശിച്ചു. മുറി കെട്ടിവെക്കാൻ എത്തിയ നഴ്സിംഗ് അസിസ്റ്റന്റ് പക്ഷേ കയ്യിലിരുന്ന സർജിക്കൽ ബ്ലേഡ് കൂടി മുറിവിന് ഒപ്പം വെച്ച് കിട്ടി. തിരികെ വീട്ടിലെത്തി അസ്വസ്ഥത അനുഭവപ്പെട്ടതോടെ പരിശോധിച്ചപ്പോഴാണ് ബ്ലേഡ് കണ്ടെത്തിയത്.


