വയനാട്: വയനാട് പുൽപ്പള്ളിയിൽ പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശനി ഉന്നതിയിലെ മണികണ്ഠന്റെ മകൾക്ക് നേരെയാണ് ആക്രമണം. അയൽവാസിയായ രാജു ജോസാണ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
