ജിദ്ദ: ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ചുമരിലിടിച്ച് കൊന്ന ശേഷം ആലപ്പുഴ സ്വദേശിയായ പിതാവ് ആത്മഹത്യചെയ്ത സംഭവത്തിന് പിന്നില്‍ കുടുംബ വഴക്ക്. മൂന്ന് മാസം മുന്‍പാണ് ജിദ്ദയില്‍ നേഴ്സായ ഭാര്യയ്ക്കൊപ്പം ജീവിക്കാന്‍ ശ്രീജിത്ത് നാട്ടില്‍ നിന്നും സൗദിക്ക് പോയത്. അവിടെ കുടുംബ വഴക്ക് പതിവായതിനെ തുടര്‍ന്നാണ് ഈ ദുരന്തം സംഭവിച്ചത്.
സുലൈമാനിയയിലെ ഫ്ളാറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്തും (30) കുഞ്ഞുമാണ് മരിച്ചത്. വീട്ടിലെ ബഹളത്തെത്തുടര്‍ന്ന് സമീപവാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സത്യം പുറം ലോകത്ത് എത്തിയത്.പൊലീസെത്തി മുറി തുറന്നപ്പോള്‍ ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുടുംബം ഞായറാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് സംഭവം. അയല്‍വാസികള്‍ പൊലീസിനെ കാര്യങ്ങള്‍ അറിയിച്ചതോടെയാണ് എല്ലാം പുറംലോകത്ത് എത്തിയത്.അടൂര്‍ പഴകുളം ആലുംമൂട് സരോവരത്തില്‍ ശശിയുടെ മകന് ശ്രീജിത്തും (30) കുഞ്ഞുമാണു മരിച്ചത്. ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയെന്നാണു നാട്ടില്‍ ലഭിച്ച വിവരം. ഇതിന് ശേഷമാണ് കുട്ടിയുടെ കൊലപാതകത്തേയും ആത്മഹത്യയേയും കുറിച്ച് കൃത്യമായ ചിത്രം നാട്ടിലും ലഭിച്ചത്.കുടുംബവഴക്കിനെ തുടര്‍ന്നു ശ്രീജിത് കുഞ്ഞിനെ എടുത്ത് ഭിത്തിയില്‍ അടിക്കുകയായിരുന്നെന്നും ഭാര്യ അനീഷ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണു റിപ്പോര്‍ട്ട്. കുഞ്ഞ് മരിച്ചതറിഞ്ഞ് അബോധാവസ്ഥയിലായ അനീഷ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ താമസിക്കുന്ന സുലൈമാനിയയിലെ ഫ്ളാറ്റില്‍ വച്ചായിരുന്നു സംഭവം. ചികില്‍സയിലുള്ള അനീഷയില്‍ നിന്ന് പൊലീസ് കാര്യങ്ങള്‍ തിരക്കി. ഇതിന് ശേഷമാണ് കൊലപാതകം പൊലീസ് സ്ഥിരീകരിച്ചത്. കുടുംബ വഴക്കിന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇരുവരുടെയും വഴക്ക് മൂര്‍ഛിച്ചതിനാല്‍ അനീഷ അടിയന്തര ലീവെടുത്ത് മൂന്നുപേരും ഇന്നു നാട്ടിലേക്കു വരാനിരിക്കെയാണ് ദുരന്തം. മഹജര്‍ ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ നാട്ടിലെത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ശ്രീജിത്ത് ഫ്ളാറ്റിലെ ഫാനിലാണ് തൂങ്ങി മരിച്ചത്.

